സാമൂഹിക സേവന രംഗങ്ങളില്‍ പ്രവര്‍ത്തന മികവിലും, വ്യത്യസ്തവും പുതുമയുമാര്‍ന്ന പ്രവര്‍ത്തന ശൈലികൊണ്ടും ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയ അഞ്ചുതെങ്ങ് Y2K പ്രിന്‍സസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്‍റെ നെറുകയില്‍ ഒരു പൊന്‍തൂവല്‍കൂടി...
അഞ്ചുതെങ്ങ്സാമൂഹികആരോഗ്യകേന്ദ്രത്തിനുവേണ്ടി Y2K യുടെ സാമൂഹിക സേവകനായ ഒരു യുവാവിന്‍റെ നാടിനോടുള്ള കടമപുലര്‍ത്തല്‍.
അഞ്ചുതെങ്ങ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന പാവപ്പെട്ട സാധാരണ കാരായ രോഗികള്‍ക്കുവേണ്ടി Y2K ഒ.പി റ്റികറ്റ് അച്ചടിയ്ച്ചു നല്‍കി അഞ്ചുതെങ്ങിലെ ഇതര ക്ലബുകള്‍ക്ക് മാതൃക കാട്ടി.
Y2K പ്രിന്‍സസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഖടിപ്പിയ്ച്ച സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് അഞ്ചുതെങ്ങ് വേലു മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ച് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിടന്റ്റ് ശ്രി: ഷൈജുശിവന്‍ ഭദ്ര ദീപം കൊളുത്തി ഉത്ഖാടനം ചെയ്തു, ചടങ്ങില്‍ ക്ലബ് കണ്‍വീനര്‍ ( BJP അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിടന്റ്റ് ) ശ്രി: സജന്‍.ജി.എസ്, DR .വേലു മെമ്മോറിയല്‍ ആശുപത്രി ഉടമ ഡോക്ടര്‍.ശ്രി: മനോജ്, ക്ലബ് പ്രസിടന്റ്റ്: ശ്രി: സാജന്‍. തുടങ്ങിയവര്‍ സന്നിധരായിരുന്നു.
DR .വേലു മെമ്മോറിയല്‍ ആശുപത്രിയും, ആറ്റിങ്ങല്‍ ജനാര്‍ധനന്‍സ് ലബോറട്ടറിയും സംയുക്തമായി സംഖടിപ്പിയ്ച്ച സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പില്‍ സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി ക്യാമ്പില്‍ പങ്കെടുത്തു.. രാവിലെ 9 മണിയ്ക്ക് ആരംഭിയ്ച്ച ക്യാമ്പ് 2 :30 വരെ തുടര്‍ന്നു..