അഴിമതിയും, കള്ളപ്പണവും, അധികാര ദുര്‍വിനിയോഗവും,
കള്ളവും ചതിയും വഞ്ചനയും ഒന്നും ഇല്ലായിരുന്ന
ഒരു കാലഘട്ടത്തിന്റെ മധുരിയ്ക്കുന്ന കുറെ നല്ല
ഓര്‍മ്മകള്‍നല്‍കുന്ന ചിങ്ങ മാസനാളുകള്‍ നമുക്ക്
പൊന്നോണം സമ്മാനിയ്ക്കുന്നു...!!!
കുടുംബാങ്ങങ്ങളുടെ ഒത്തുചേരലും,
പുതിയ വസ്ത്രങ്ങളും, ഊഞ്ഞാലും,
മധുരപലഹാരങ്ങളും, സദ്യയും,
വള്ളം കളികളുമായ് ഇ പൊന്നോണവും നമ്മള്‍
തീര്‍ച്ചയായും ആഘോഷിയ്ക്കും,
എന്നാല്‍ കള്ളവും ചതിയും വഞ്ചനയും ഒന്നും ഇല്ലായിരുന്ന
ഒരു കാലഘട്ടത്തിന്റെ സ്മരണകളില്‍ മാത്രം
എന്തിനു നാം ഒതുങ്ങി കൂടണം...???
'' അഴിമതിയും, കള്ളപ്പണവും,
കള്ളവും ചതിയും വഞ്ചനയും
അധികാര ദുര്‍വിനിയോഗവും
ഇല്ലാത്ത ഒരു നല്ല സുദിനം
എന്തുകൊണ്ട് നമുക്ക് പുനര്ജീവിയ്പ്പിയ്ച്ചുകൂടാ...???
'' നമ്മുടെ ഭാരതത്തെ തന്നെ കാര്‍ന്നുതിന്നുന്ന
അഴിമതി എന്ന ഭൂതതാനെ തുരത്തി ഓടിയ്കാന്‍
നമുക്കും ഒരു നൂറു '' അന്ന ഹസാരെ '' ആയിമാറാം.
ചിലപ്പോള്‍ ആ നല്ല സുധിനമാകം
വരും തലമുറയുടെ ഭാരത്തിന്റെ പൊന്നോണം....!!!
'' എല്ലാ മലയാളികള്‍ക്കും
എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ ''
No comments:
Post a Comment