Sunday, August 28, 2011

തകര്‍ന്ന കലിംഗ്, അധികൃതരുടെ അനങ്ങാപാറനയം, ചെറുപ്പക്കാര്‍ വേലികെട്ടി പ്രതിഷേധിയ്ച്ചു.

2006 മാര്‍ച്ച്‌ മാസത്തില്‍ സിമന്റ് കയറ്റിവന്ന ലോറി ഇടിയ്ച്ചു തകര്‍ന്ന മടവാ കലുങ്ങിന്റെ കൈവരികള്‍ തകര്‍ന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിയ്ക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ
അഞ്ചുതെങ്ങ്
Y2K പ്രിന്‍സസ്
ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്‌
പ്രവര്‍ത്തകര്‍
കൈവരിയില്ല കലുങ്ങില്‍ വേലികെട്ടി അപകടസൂചന ബോര്‍ഡ് സ്ഥപിയ്ച്ചു മാതൃക പരമായി പ്രതിഷേധിയ്ച്ചു.






ടി പ്രദേശത്തെ വഴിവിളക്കുകള്‍ മാസങ്ങളായ് തെളിയുന്നില്ല എന്നതിനാലും അപകടം നിത്യ സംഭവം ആയിതീര്‍ന്ന
ടി പ്രദേശത്ത്
ഒരു അപകട സൂചന ബോര്‍ഡുസ്ഥാപിയ്ക്കുവാന്‍
പോലും PWD യോ
പഞ്ചായത്തോ മുന്നോട്ടുവന്നിരുന്നില്ല.
നാട്ടുകാരും മറ്റു രാഷ്ട്രീയ സംഘടനകള്‍ നിരവധി പരാതികളും നിവേദനങ്ങളും പൊതുമരാമത് വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ക്ക് നല്‍കിയിട്ടുള്ളതാണ്.











ഇനിയും അധികൃതരെ കാത്തുനിന്നു അപകടം വരുത്തിവയ്ക്കാതെ തങ്ങളാല്‍ കഴിയുന്ന സേവന പ്രവര്‍ത്തനത്തിലൂടെ അധികാരികളുടെ ശ്രദ്ധ ടി വിഷയത്തിലേയ്ക്ക് പതിപ്പിയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ടി പ്രവര്‍ത്തനമെന്ന്
ക്ലബ്‌ ഭാരവാഹികളായ
സുരേഷ്,രാജ,ആല്ഫ്രെഡ്‌
എന്നിവര്‍ അഭിപ്രായപ്പെട്ടു.

ടി പ്രവര്‍ത്തനങ്ങള്‍ക്ക്
സജന്‍.ജി എസ് നേതൃത്വം നല്‍കി.

Sunday, August 21, 2011

സ്നേഹം നിറഞ്ഞ ഓണാശംസകള്‍ ...

അഴിമതിയും, കള്ളപ്പണവും, അധികാര ദുര്‍വിനിയോഗവും,
കള്ളവും ചതിയും വഞ്ചനയും ഒന്നും ഇല്ലായിരുന്ന
ഒരു കാലഘട്ടത്തിന്റെ മധുരിയ്ക്കുന്ന കുറെ നല്ല
ഓര്‍മ്മകള്‍നല്‍കുന്ന ചിങ്ങ മാസനാളുകള്‍ നമുക്ക്
പൊന്നോണം സമ്മാനിയ്ക്കുന്നു...!!!



കുടുംബാങ്ങങ്ങളുടെ ഒത്തുചേരലും,
പുതിയ വസ്ത്രങ്ങളും, ഊഞ്ഞാലും,
മധുരപലഹാരങ്ങളും, സദ്യയും,
വള്ളം കളികളുമായ് ഇ പൊന്നോണവും നമ്മള്‍
തീര്‍ച്ചയായും ആഘോഷിയ്ക്കും,
എന്നാല്‍ കള്ളവും ചതിയും വഞ്ചനയും ഒന്നും ഇല്ലായിരുന്ന
ഒരു കാലഘട്ടത്തിന്റെ സ്മരണകളില്‍ മാത്രം
എന്തിനു നാം ഒതുങ്ങി കൂടണം...???



'' അഴിമതിയും, കള്ളപ്പണവും,
കള്ളവും ചതിയും വഞ്ചനയും
അധികാര ദുര്‍വിനിയോഗവും
ഇല്ലാത്ത ഒരു നല്ല സുദിനം
എന്തുകൊണ്ട് നമുക്ക് പുനര്ജീവിയ്പ്പിയ്ച്ചുകൂടാ...???



'' നമ്മുടെ ഭാരതത്തെ തന്നെ കാര്‍ന്നുതിന്നുന്ന
അഴിമതി എന്ന ഭൂതതാനെ തുരത്തി ഓടിയ്കാന്‍
നമുക്കും ഒരു നൂറു '' അന്ന ഹസാരെ '' ആയിമാറാം.



ചിലപ്പോള്‍ ആ നല്ല സുധിനമാകം
വരും തലമുറയുടെ ഭാരത്തിന്റെ പൊന്നോണം....!!!



'' എല്ലാ മലയാളികള്‍ക്കും
എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ ''