Friday, November 11, 2011

അഞ്ചുതെങ്ങ് ജെന്‍ക്ഷനില്‍ ബസ് സ്റൊപ്പിലെയ്ക്ക് അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസ് പാഞ്ഞുകയറി, ( 11 -11 -11 )


അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

അപകടം നടന്നതു സ്കൂള്‍ സമയത്ത് അല്ലാത്തതിനാല്‍ ഒരു വന്‍ ദുരന്തം ഒഴുവാകുകയായിരുന്നു.



ആറ്റിങ്ങലില്‍ നിന്നും വര്‍ക്കലയിലെയ്ക്ക് പോകുകയായിരുന്ന
ആനന്ദ്‌ ബസ്‌ ആണ് അപകടത്തില്‍ പെട്ടത്.



ജെന്‍ക്ഷനില്‍ നിര്‍ത്തി ആളുകളെ ഇറക്കുകയായിരുന്ന
മറൊരു സ്വകാര്യ ബസ്നെ മറികടക്കുവാനുള്ള
ശ്രമത്തിനിടയില്‍ അപകടം സംഭവിയ്ക്കുകയായിരുന്നു.








അഞ്ചുതെങ്ങ് പോലീസും സാമൂഹിക പ്രവര്‍ത്തകരും
ക്ലബ്‌ ഭാരവാഹികളും ബസ്‌ ഉടമയുമായ് നടത്തിയ
ചര്ച്ചയെതുടര്‍ന്നു ബസ് സ്റ്റോപ്പ്‌ പഴയപടിനിര്മിയ്ച്ചു നല്‍കാം
എന്ന ഉറപ്പിന്മേല്‍ കേസ് ഇല്ലാതെ സംഭവം ഒതുക്കി തീര്‍ത്തു .



ബസ് സ്റൊപ്പിലെയ്ക്ക് അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസ് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ പൂര്‍ണമയും തകര്‍ന്ന ബസ്‌ സ്റ്റോപ്പ്‌ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നീക്കം ചെയ്തു.




Monday, September 5, 2011

അഞ്ചുതെങ്ങിലെ ഓണം 2011. ( onam 2011 in Anchuthengu )


കള്ളവും ചതിയും ഇല്ലാത്ത
ഒരു കാലഘട്ടത്തിന്റെ
മധുരിയ്ക്കുന്ന സ്മരണകളില്‍
കേരള മണ്ണ്
ഓണം
ആഘോഷിയ്ക്കുന്നു.



















അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ
വിവിധ ഭാഗങ്ങളില്‍
ഓണം 2011 ന്‍റെ ഭാഗമായി
ഓണത്തപ്പനെ വരവേല്‍ക്കുവാനായ്
അര്‍പ്പിച്ച അത്ത പൂക്കളങ്ങളില്‍ ചിലത്.

Sunday, August 28, 2011

തകര്‍ന്ന കലിംഗ്, അധികൃതരുടെ അനങ്ങാപാറനയം, ചെറുപ്പക്കാര്‍ വേലികെട്ടി പ്രതിഷേധിയ്ച്ചു.

2006 മാര്‍ച്ച്‌ മാസത്തില്‍ സിമന്റ് കയറ്റിവന്ന ലോറി ഇടിയ്ച്ചു തകര്‍ന്ന മടവാ കലുങ്ങിന്റെ കൈവരികള്‍ തകര്‍ന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിയ്ക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ
അഞ്ചുതെങ്ങ്
Y2K പ്രിന്‍സസ്
ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്‌
പ്രവര്‍ത്തകര്‍
കൈവരിയില്ല കലുങ്ങില്‍ വേലികെട്ടി അപകടസൂചന ബോര്‍ഡ് സ്ഥപിയ്ച്ചു മാതൃക പരമായി പ്രതിഷേധിയ്ച്ചു.






ടി പ്രദേശത്തെ വഴിവിളക്കുകള്‍ മാസങ്ങളായ് തെളിയുന്നില്ല എന്നതിനാലും അപകടം നിത്യ സംഭവം ആയിതീര്‍ന്ന
ടി പ്രദേശത്ത്
ഒരു അപകട സൂചന ബോര്‍ഡുസ്ഥാപിയ്ക്കുവാന്‍
പോലും PWD യോ
പഞ്ചായത്തോ മുന്നോട്ടുവന്നിരുന്നില്ല.
നാട്ടുകാരും മറ്റു രാഷ്ട്രീയ സംഘടനകള്‍ നിരവധി പരാതികളും നിവേദനങ്ങളും പൊതുമരാമത് വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ക്ക് നല്‍കിയിട്ടുള്ളതാണ്.











ഇനിയും അധികൃതരെ കാത്തുനിന്നു അപകടം വരുത്തിവയ്ക്കാതെ തങ്ങളാല്‍ കഴിയുന്ന സേവന പ്രവര്‍ത്തനത്തിലൂടെ അധികാരികളുടെ ശ്രദ്ധ ടി വിഷയത്തിലേയ്ക്ക് പതിപ്പിയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ടി പ്രവര്‍ത്തനമെന്ന്
ക്ലബ്‌ ഭാരവാഹികളായ
സുരേഷ്,രാജ,ആല്ഫ്രെഡ്‌
എന്നിവര്‍ അഭിപ്രായപ്പെട്ടു.

ടി പ്രവര്‍ത്തനങ്ങള്‍ക്ക്
സജന്‍.ജി എസ് നേതൃത്വം നല്‍കി.

Sunday, August 21, 2011

സ്നേഹം നിറഞ്ഞ ഓണാശംസകള്‍ ...

അഴിമതിയും, കള്ളപ്പണവും, അധികാര ദുര്‍വിനിയോഗവും,
കള്ളവും ചതിയും വഞ്ചനയും ഒന്നും ഇല്ലായിരുന്ന
ഒരു കാലഘട്ടത്തിന്റെ മധുരിയ്ക്കുന്ന കുറെ നല്ല
ഓര്‍മ്മകള്‍നല്‍കുന്ന ചിങ്ങ മാസനാളുകള്‍ നമുക്ക്
പൊന്നോണം സമ്മാനിയ്ക്കുന്നു...!!!



കുടുംബാങ്ങങ്ങളുടെ ഒത്തുചേരലും,
പുതിയ വസ്ത്രങ്ങളും, ഊഞ്ഞാലും,
മധുരപലഹാരങ്ങളും, സദ്യയും,
വള്ളം കളികളുമായ് ഇ പൊന്നോണവും നമ്മള്‍
തീര്‍ച്ചയായും ആഘോഷിയ്ക്കും,
എന്നാല്‍ കള്ളവും ചതിയും വഞ്ചനയും ഒന്നും ഇല്ലായിരുന്ന
ഒരു കാലഘട്ടത്തിന്റെ സ്മരണകളില്‍ മാത്രം
എന്തിനു നാം ഒതുങ്ങി കൂടണം...???



'' അഴിമതിയും, കള്ളപ്പണവും,
കള്ളവും ചതിയും വഞ്ചനയും
അധികാര ദുര്‍വിനിയോഗവും
ഇല്ലാത്ത ഒരു നല്ല സുദിനം
എന്തുകൊണ്ട് നമുക്ക് പുനര്ജീവിയ്പ്പിയ്ച്ചുകൂടാ...???



'' നമ്മുടെ ഭാരതത്തെ തന്നെ കാര്‍ന്നുതിന്നുന്ന
അഴിമതി എന്ന ഭൂതതാനെ തുരത്തി ഓടിയ്കാന്‍
നമുക്കും ഒരു നൂറു '' അന്ന ഹസാരെ '' ആയിമാറാം.



ചിലപ്പോള്‍ ആ നല്ല സുധിനമാകം
വരും തലമുറയുടെ ഭാരത്തിന്റെ പൊന്നോണം....!!!



'' എല്ലാ മലയാളികള്‍ക്കും
എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ ''

Wednesday, July 6, 2011

പുത്തന്‍നടയ്ക്കുവേണ്ടി ബോര്‍ഡുകള്‍ സ്ഥാപിയ്ക്കുന്നു.




അഞ്ചുതെങ്ങ് ശ്രി: ഞാനെശ്വര ക്ഷേത്രത്തില്‍ എത്തുന്ന
ഭക്തജനങളുടെ ഉപയോഗാര്‍ത്ഥം വഴി കാട്ടിക്കൊടുക്കുന്നതിലെയ്ക്കായി
Y2K പ്രിന്സെസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌
അഞ്ചുതെങ്ങില്‍ സ്ഥാപിയ്ക്കുവാന്‍ പോകുന്ന
റൂട്ട് ബോര്‍ഡുകള്‍.



Y2K Princes
Arts & Sports Club

Reg.No: T.428/03

Y2K jn, Anchuthengu.po
pin: 695 309

The Prince of Good Thinks

Tuesday, June 28, 2011

അഞ്ചുതെങ്ങ് ഫെറോന ദേവാലയം വിശുദ്ധ:പത്രോസ് ശ്ലീഹായുടെ തിരുനാള്‍ മഹാമഹത്തിന് Y2K പ്രിന്‍സസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌ വിതരണം ചെയ്ത ആശംസാ കാര്‍ഡ്‌.




അഞ്ചുതെങ്ങ് ഫെറോന ദേവാലയം

വിശുദ്ധ:പത്രോസ് ശ്ലീഹായുടെ
തിരുനാള്‍ മഹാമഹത്തിന്
Y2K പ്രിന്‍സസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌
വിതരണം ചെയ്ത ആശംസാ കാര്‍ഡ്‌.
( 28 -06 -2011 )






Y2K Princes
Arts & Sports Club

Reg.No: T.428/03

Y2K jn, Anchuthengu.po
pin: 695 309

The Prince of Good Thinks